മുള്ളേരിയ. ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഗൃഹനാഥൻ ബസ് ദേഹത്ത് കയറി മരിച്ചു. സഹയാത്രക്കാരന് പരുക്കേറ്റു. മുള്ളേരിയ ബളവന്തടുക്ക സ്വദേശി തിമ്മപ്പ (60) ആണ് മരിച്ചത്. പരുക്കേറ്റ കിന്നിംഗാറിലെ ഗിരീഷിനെ (37) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബെള്ളൂര്‍ പള്ളപ്പാടിയിലാണ് അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തലയിടിച്ച് വീണ തിമ്മപ്പയുടെ ദേഹത്തേക്ക് കാസര്‍കോട് നിന്ന് കിന്നിംഗാറിലേക്ക് പോവുകയായിരുന്ന ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരുക്കുകളോടെ തിമ്മപ്പ യെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് ആദൂര്‍ പൊലിസ് സ്ഥലത്തെത്തിയിരുന്നു.
ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ ഗൃഹനാഥൻ ബസ് ദേഹത്ത് കയറി മരിച്ചു
November 06, 2023
0