Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

നൈഫ് ഫെസ്റ്റ് സീസൺ-2 വർണാഭമായ സമാപനം


ദുബൈ : നൈഫിലെ സന്നദ്ധ സേവന പ്രവർത്തകർ ഒരുമിച്ച നൈഫ് ഫെസ്റ്റ് വർണശഭളതയോടെ  സമാപിച്ചു. 
കൊവിഡ്കാലത്ത് സന്നദ്ധരായി രംഗത്തിറങ്ങിയ വളണ്ടിയർ ടീം ബൂട്ടാണിഞ്ഞ സോക്കർ ഫെസ്റ്റ്, കുടുംബിനികൾക്ക് പ്രത്യേകം ഒരുക്കിയ പാചക മത്സരം,കുട്ടികളുടെ ഫാഷൻ ഷോ,മാജിക് ഷോ,മെഗാ നറുക്കടുപ്പ് തുടങ്ങി വിവിധ കലാ മത്സരങ്ങളിലായി നടന്ന നൈഫ് ഫെസ്റ്റ് തികച്ചും വരാന്ത്യ സായാഹ്നത്തിലെ നവ്യാനുഭവവും സൗഹൃദോത്സവവുമായി മാറി. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വ്യവസായ, സാമൂഹ്യ, സന്നദ്ധ സേവന രംഗത്തെ പ്രമുഖരെ ആദരിച്ചു. ദുബൈ സ്കൗട്ട് മിഷൻ ഗ്രൗണ്ട് വൽഫിറ്റ് ഇന്റർനാഷണൽ അരേനയിൽ നടന്ന നൈഫ് ഫെസ്റ്റിന്റെ ലോഗോ പതിച്ച കേക്ക് കട്ട് ചെയ്ത് ഇബ്രാഹിം എളേറ്റിലും  വളണ്ടിയേഴ്‌സും ചേർന്ന് സമാരംഭംകുറിച്ചു. .
മാധ്യമ രംഗത്തെ സേവനങ്ങൾ മുൻ നിർത്തി, തൻസി ഹാഷിർ,  ജലീൽ പട്ടാമ്പി,അർഫാസ്  ഇക്ബാൽ എന്നിവർക്കും, വ്യവസായിക രംഗത്തെ മികവിന്  കെ.പി മുഹമ്മദ്‌, ശംസുദ്ധീൻ മണിക്കോത്ത്, സമീർ തളങ്കര, മികച്ച പൊതു പ്രവർത്തകർക്കുള്ള  പുരസ്‌കാരം, അബ്ദുൽ സമദ്( ബാബു) തിരുന്നാവായ എന്നിവർക്കും പുരസ്‌കാരങ്ങൾ 
എ.കെ.എം അഷ്‌റഫ് എം.എൽ.എ സമർപിച്ചു. 
നിസാർ തളങ്കര,  ഡോ:  അബൂബക്കർ കുറ്റിക്കോൽ,   തമീം അബൂബക്കർ,  സമീർ  സുൽത്താൻ എസ്.ബി കെ, ശരീഫ് കോളിയാട്,അഡ്വ. ഖലീൽ, മരബാൽ ഹനീഫ,  ഹനീഫ് ചേർക്കള, ഇല്യാസ് പള്ളിപ്പുറം, ഫൈസൽ മുഹ്സിൻ, സിറാജ് ആജൽ, ശാഹുൽ താങ്കൾ, ഡോക്ടർ ജിഷ, അഷ്‌റഫ്‌ ബോസ്സ്, മജീദ് ചെമ്പരിക്ക, ജബ്ബാർ ബൈഡാല, ആസിഫ് ബോസ്സ്, ആരിഫ് കൊത്തിക്കാൽ, ഹനീഫ് ബാവ, മനാഫ് മഠം, സി.ബി  അസീസ്, പി ഡി നൂറുദ്ധീൻ, ആരിഫ് ഒരവങ്കര,  അമാൻ തലക്കള, റയീസ് തലശ്ശേരി,അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, അബ്ദുല്ല ആറങ്ങാടി,സലാം കന്യപാടി, ഹനീഫ് ടി.ആർ, സൈനുദീൻ  ചേളേരി, ഇസ്മായിൽ കെ.വി, അഫ്സൽ മെട്ടമ്മൽ, ഹസൈനാർ ബീജന്തടുക്ക,റഷീദ് ഹാജി കല്ലിങ്കാൽ,സി.എച്ച്  നൂറുദ്ധീൻ അബ്ബാസ് കെ.പി, റയീസുദ്ധീൻ,ശരീഫ് പി.വി, സലാം തട്ടാനിച്ചേരി, ഷെബിൻ തിരുവനന്തപുരം, ജസീം തിരുവനന്തപുരം, ഗഫൂർ മലപ്പുറം, ഇസ്മായിൽ നാലാം വാതുക്കൽ, എജിഎ റഹ്മാൻ ,ഗഫൂർ എരിയാൽ റഹ്മാൻ,അബ്ദുല്ല ബെളിഞ്ചം തുടങ്ങിയവർ  സംബന്ധിച്ചു. ഫൈസൽ പട്ടേൽ,സഫ്‌വാൻ അണങ്കൂർ,സി.എ ബഷീർ  പള്ളിക്കര,ഷബീർ കീഴൂർ, സുബൈർ അബ്ദുല്ല, സമീൽ അബ്ദുല്ല,അസിസ് കമലിയ,
സത്താർ ആലംപാടി,സുഹൈൽ കോപ്പ,സിദ്ദിഖ്ചൗക്കി,
സൈഫുദീൻ മൊഗ്രാൽ,ഹനീഫ് കുമ്പഡാജെ,യുസഫ് ഷേണി,ഹസ്സൻ  കുദുവ,ജലാൽ തായൽ,തത്തു തല്ഹത്,മോസിൻ ചേരൂർ,
സിയാ കറാമ,ഹനീഫ് കാസർകോട്,ഹാരിസ് ബ്രദേർസ്
അഷ്‌കർ ചുരി,
മുല്ല ഉമ്മർ,സർഫറാസ് പട്ടേൽ,
മൻസൂർ മർത്ത്യ,ഹരിഫ് ചുരുമ്പ,കാദർ കാഹു,സാബിത് പി സി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom