ദോഹ.ഗസയിൽ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ഇസ്റാഈൽ നടത്തിക്കൊണ്ടിരുന്ന ബോംബ് ആക്രമണത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിക്കാന്‍ ഇനി മാത്രമാണ് ബാക്കിയുള്ളത്. ഏതാനും മണിക്കൂറുകള്‍ പ്രാദേശിക സമയം രാവിലെ ഏഴുമണിക്കാണ് (ഇന്ത്യന്‍ സമയം പകല്‍ 10.30) കരാര്‍ പ്രകാരമുള്ള വെടിനിര്‍ത്തല്‍ അവസാനിക്കുക. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍. ഇതിനായി ഇസ്‌റാഈലുമായും ഹമാസുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
വെടിനിര്‍ത്തല്‍ നാലുദിവസം കൂടി നീട്ടണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഞായറാഴ്ചക്കപ്പുറം വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുപോകാനാകില്ലെന്നാണ് ഇസ്‌റാഈല്‍ നിലപാട്. വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യത്തില്‍ ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

