കൊച്ചി.സുപ്രിം കോടതിയിലെ ആദ്യ വനിത ജഡ്ജ്, ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. 96 വയസായിരുന്നു. സുപ്രിം കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‌ലിം വനിതയും ഫാത്തിമ ബീവിയാണ്. 1989ലാണ് സുപ്രിം കോടതി ജഡ്ജിയായത്.
സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗമായും പിന്നീട് 1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. 2023ല്‍ ഫാത്തിമ ബീവിക്ക് രണ്ടാമത്തെ ഉയര്‍ന്ന കേരള പ്രഭ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ ആദരിച്ചു.
1950 നവംബര്‍ 14നാണ് അഭിഭാഷകയായി അവര്‍ എന്റോള്‍ ചെയ്തത്. 1950ല്‍ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാമതെത്തി. 1958 മേയില്‍ കേരള സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫായി നിയമിതയായി. 1968ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജിയായും 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും 1974ല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു.
1989 ഒക്ടോബര്‍ ആറിന് സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിച്ചു. 1992 ഏപ്രില്‍ 29ന് വിരമിച്ചു. അവിവാഹിതയാണ്.

