മുംബൈ.ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി "ഓർമ്മച്ചെപ്പ് "വാട്സ് ആപ്പ് കൂട്ടായ്മ പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചു.
ഗൂഗിൾ മീറ്റിലൂടെയായിരുന്നു പ്രാർത്ഥനാ സംഗമം.
ബോംബെ കേരള മുസ് ലിം ജമാഅത്തിൻ്റെ പിറവി തൊട്ട് അടുത്ത കാലം വരെ നേതൃരംഗത്തും പ്രവർത്തന പാന്ഥാവിൽ ഒപ്പം നടന്ന് മൺമറഞ്ഞു പോയ മഹത്തുകൾ അടക്കമുള്ളയാളുകളെ ഓർത്തെടുത്താണ് ഇത്തരത്തിൽ പ്രാർത്ഥനാ സംഗമം നടത്തിയത്.
വിട്ടു പിരിഞ്ഞ 175 ലേറെ പേരുടെ പട്ടിക മുൻകൂട്ടി തയ്യാക്കി അവരെ പ്രത്യേകം സ്മരിച്ചു കൊണ്ടായിരുന്നു പരിപാടി.
അസീസ് മാണിയൂർ അധ്യക്ഷനായി.
പി.വി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു. ഇ.എം ബഷീർ ദുആ സ്മരണയും ഉസ്താദ് ആനക്കര സിറാജുദ്ധീൻ മുസ്ലിയാർ പ്രാർത്ഥനയും നടത്തി.
ഷുക്കൂർ നന്ദി പറഞ്ഞു.

