കുമ്പള.താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കേരള മുസ് ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് ഉളുവാര്‍ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ച നവംബര്‍ 4ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതോടനുബന്ധിച്ച് അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്ന മദനീയം ആത്മീയ മജ്ലിസ് നടക്കും. ആയിര കണക്കിന് വിശ്വാസികള്‍ സംഗമിക്കുന്ന ആത്മീയ മജ്‌ലിസിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായും അറിയിച്ചു. വൈകിട്ട് നാലിന് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ബാസ് മമ്മാലി പതാക ഉയര്‍ത്തും. തുടര്‍ന്ന് മഹ്‌ളറത്തുല്‍ ബദ് രിയ്യ നടക്കും. എസ് വൈ എസ് കുമ്പള സോണ്‍ പ്രസിഡന്റ് ഹനീഫ് സഅദി കുമ്പോല്‍ നേതൃത്വം നല്‍കും. 5.15നാണ് മദനീയം ആത്മീയ മജ്‌ലിസ് ആരംഭിക്കും. സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്യും. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ മദനി ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വ നല്‍കും. എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.വൈ. എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി, ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കന്തല്‍ സൂപ്പി മദനി, യൂസുഫ് ഉളുവാര്‍, സി.എ. സുബൈര്‍ സംബന്ധിക്കും. അന്നദാനത്തോടെ പരിപാടി സമാപിക്കും.വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അബ്ബാസ് മമ്മാലി, ജന. കൺവീനർ
മുഹമ്മദ് കുഞ്ഞി ഉളുവാര്‍,
വർക്കിങ് ചെയർമാൻ അഷ്റഫ് സഖാഫി, ട്രഷറർ
അബ്ദുറഹ്‌മാന്‍ കൊടുവ, വൈസ് ചെയർമാൻ
സിദ്ദീഖ് യു.എ സംബന്ധിച്ചു

