കാസർകോട്.മത സാമൂഹ്യ-സാംസ്കാരിക രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്നവർക്ക് സോഷ്യല്‍ ജസ്റ്റിസ് ഫോറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജനകീയ അവാർഡിന്
ഹമീദ് കുണിയ അർഹനായി.
ന്യൂറോളജി, കാർഡിയോളജി, കിഡ്നി സംബന്ധമായ രോഗങ്ങൾ അനുഭവിക്കുന്ന നിർധനരായ രോഗികൾക്ക്
വിദഗ്ദ ചികിത്സ ലഭിക്കുന്നതിന് സൗജന്യ സേവനം കഴിഞ്ഞ രണ്ടര പതിറ്റാണ്ടോള
മായി ചെയ്ത് വരുന്നുണ്ട്.
സംസ്ഥാനത്തിന് പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രമുഖ ആശുപത്രികളിലും നിർധന രോഗികൾക്ക് വിദഗ്ധ ചികിത്സകൾ ലഭിക്കുന്നതിനുള്ള സേവനങ്ങളും അടിയന്തിര ഘട്ടങ്ങളിൽ ഇത് വരെയായി അൻപതോളം
ആളുകൾക്ക് രക്തദാനവും നടത്തിയിട്ടുണ്ട്. ഇതിന് പുറമേ എൻഡോ സൾഫാൻ, വിവിധ സാമൂഹ്യ-മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെടുന്നതിന് പുറമേ ഇത് സംബന്ധമായി കഴിഞ്ഞ 25 വർഷത്തിനിടക്ക് നിരവധി വാർത്തകളും
ലേഖനങ്ങളും എഴുതുകയും മത- സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
കാസർകോട് നഗര സഭാ ഹാളിൽ നടന്ന ചടങ്ങ് കാസർകോട്സി.ഐ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് അധ്യക്ഷനായി. വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തകന്‍ രാമദാസ് കതിരൂര്‍ കണ്ണൂര്‍,
ഹമീദ് ചേരങ്കൈ, ഷാഫി സുഹരി, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, കരീം ചന്തേര, ഖാദര്‍ ചട്ടഞ്ചാല്‍, അന്‍വര്‍ സാദത്ത് കെ.എസ്, ഡോ: എം.പി. ഷാഫി നെല്ലിക്കുന്ന്, സി.ടി. മുഹമ്മദ് മുസ്തഫ ബി.ആര്‍.ക്യു, എ സുബൈര്‍ കാഞ്ഞങ്ങാട്, നസീര്‍ ഗ്യാസ്കോ, അന്‍വര്‍ സിറ്റി ബാഗ്, അഭിലാഷ് ബിന്ദു ജ്വല്ലറി, ഷാഫി ഭീമാ ജ്വല്ലറി, ശിഹാബ്, രാജു കൊയ്യാന്‍, സി. ബാലന്‍, ഷാഫി കല്ലുകളപ്പ്, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, കരീം ചൗക്കി, സുകുമാരന്‍ മാസ്റ്റര്‍, നാസര്‍ ചെര്‍ക്കളം, സി.എച്ച്. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സുലൈഖ മാഹിന്‍, ഉമ്മു ഹാനി ഉദുമ ചടങ്ങിൽ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ

