തിരുവനന്തപുരം.സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലിൻ്റേതാണ് നിർദേശം.
ദീപാവലിക്ക് രാത്രി എട്ട് മുതല്‍ 10 വരെയായിരിക്കും അനുമതി. ക്രിസ്മസിനും പുതുവര്‍ഷത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാനാണ് അനുമതി.
ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.
ഹരിത പടക്കങ്ങള്‍ വില്‍ക്കാന്‍ മാത്രം അനുമതിയുള്ളൂവെന്നും ഉത്തരവ് പാലിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റുമാരും ജില്ലാ പൊലിസ് മേധാവിമാരും ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

