തിരുവനന്തപുരം/പൈവളിഗെ.കാസർകോട് പൈവളിഗെ പഞ്ചായത്ത് രണ്ടാം വാർഡ് സിറന്തടുക്കയിലെ മുസ് ലിം ലീഗ് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ സിയാസുന്നിസ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയ സംഭവത്തിൽ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ഹിയറിങ് ആരംഭിച്ചു.
രാജിക്കത്ത് നൽകിയ സിയാസുന്നിസ,പഞ്ചായത്ത് സെക്രട്ടറി ജഗദീഷ്,
രാജിക്കത്ത് സാക്ഷ്യപ്പെടുത്തി നൽകിയ വൈവളിഗെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വിശ്വനാഥൻ, എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് വിളിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 11.30 ഓടെ തുടങ്ങിയ ഹിയറിങ് ഒന്നരമണിക്കുർ നീണ്ടുനിന്നു.
സി.പി.എമ്മിൻ്റെ കുത്തക വാർഡായിരുന്ന സിറന്തടുക്ക കടുത്ത പോരാട്ടത്തിലൂടെയായിരുന്നു കഴിഞ്ഞ തവണ മുസ് ലിം ലീഗ് പിടിച്ചെടുത്തത്.
പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് ഇല്ലാത്തതിനാൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി തപാൽ വഴി സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയായിരുന്നു
ഇത് മുസ് ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു.
പിന്നീട് ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തിയതോടെയാണ് രാജിക്ക് പിന്നിൽ വലിയ സമ്മർദ്ധങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം മനസിലായത്. പിന്നാലെ രാജിക്കത്ത് നൽകിയ സിയാസുന്നിസ തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയുമുണ്ടായി.

