മൊഗ്രാൽ. സമകാലിക സംഭവ വികാസങ്ങൾ തൻ്റേതായ ശൈലിയിൽ എഴുതിയും,പാടിയും സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായ വിടൽകെ.മൊയ്തു ഇശൽ ഗ്രാമത്തിലെത്തി.
മൊഗ്രാൽ ദേശീയ വേദി ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ തന്റെ പാട്ടുകൾ പാടി മൊയ്തു ചടങ്ങിനെ ഹൃദ്യമാക്കി. കുമ്പള
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡൻ്റ് വിജയകുമാർ അധ്യക്ഷനായി.
സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ മുഖ്യാതിഥിയായി.
കാദർ മൊഗ്രാൽ, എം.എസ് മുഹമ്മദ് കുഞ്ഞി, ടി.കെ അൻവർ,എ.എം അബ്ദുൽ ഖാദർ, ഹാദി തങ്ങൾ എന്നിവരും മൊയ്‌തുവിനൊപ്പം ഗാനമാലപിച്ചു.ജന. സെക്രട്ടറി റിയാസ് മൊഗ്രാൽ, എച്ച്.എം കരീം, അബ്ദുല്ല കുഞ്ഞി നട്പ്പളം, പി.എം മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എം സിദ്ധീഖ് റഹ്മാൻ,മുഹമ്മദ് അബ്ക്കോ,എം.എ മൂസ, ടി.കെ ജാഫർ, മുഹമ്മദ് സ്മാർട്ട്, മുഹമ്മദ് അഷ്റഫ് സാഹിബ്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ,ബി.കെ അബ്ദുൽഖാദർ, റയീസ് ബി.കെ, നിസാർ ബി.കെ, ഗൾഫ് പ്രതിനിധികളായ അബൂബക്കർ ലാൻഡ് മാർക്ക്,എൽ.ടി മനാഫ്,എം.ജി.എ റഹ്മാൻ,അനീസ് കോട്ട, ബി.കെ ഉമ്പു, സെക്രട്ടറി ബി.എ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു

