ഈ മാസം 18 വരെ ഗവ. ജൂനിയർ ബേസിക് സ്കൂളിലാണ് കലോത്സവം.
ഔദ്യോഗിക തുടക്കം കുറിച്ച് പതാക ഉയർന്നതിനു പിന്നാലെ കലോത്സവ നഗരിയിൽ പിങ്ക് പൊലിസ് സേവനവുമായി എത്തി.
ഓഫ് സ്റ്റേജ് ഇനങ്ങളിലെ മത്സരം ക്ലാസ് മുറികൾക്കുള്ളിൽ പുരോഗമിക്കുമ്പോൾ മത്സരാർത്ഥികളായി വിവിധ ഭാഗങ്ങളിൽ എത്തിയ പെൺകുട്ടികൾക്കും മറ്റും സുരക്ഷയൊരുക്കാൾ പിങ്ക് പൊലിസ് സംഘം പുറത്ത് കാത്തുനിൽക്കുകയായിരുന്നു.
കുമ്പള അഡീഷണൽ എസ്.ഐ കൊച്ചുറാണിയുടെ നേതൃത്വത്തിൽ കാസർകോട്ടെ പിങ്ക് പൊലിസ് ടീമിലെ സതി,ലിജോ എന്നിവർ കലോത്സവം അവസാനിക്കും വരെ ഇവിടെയുണ്ടാകും.
സുരക്ഷയെന്നതിനപ്പുറം ദുരെ ദിക്കുകളിൽ നിന്നടക്കം മത്സരം വീക്ഷിക്കാനെത്തുന്ന സ്ത്രീകളടക്കമുള്ളവർക്ക് ആവശ്യമായ സേവനം കൂടി ചെയ്യുക ലക്ഷ്യവും പിങ്ക് പൊലിസ് ടീമിനുണ്ട്.
7518 പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
അതേ സമയം സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു എൽ.പി സ്കൂൾ ഉപജില്ലാ കലോത്സവം ഏറ്റെടുത്ത് നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
അതിനിടെ കലോത്സവ നഗരിയിൽ കൂറ്റൻ പ്രധാന വേദിയുടെ നിർമാണം പൂർത്തിയായി.

