പിഴയടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് കിട്ടില്ല. സംസ്ഥാനത്ത് പിഴ കുടിശ്ശിക ഇല്ലാത്ത വാഹനങ്ങൾക്ക് മാത്രമായിരിക്കും ഡിസംബർ ഒന്നുമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിൻ്റേതാണ് തീരുമാനം
സീറ്റ് ബെൽറ്റും ക്യാമറകളും നിർബന്ധമാക്കുവാൻ തീരുമാനമായി.
എഐ ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണനിരക്ക് കുറഞ്ഞു.
എം പരിവാഹൻ എന്ന മൊബൈൽ ആപ്പിലൂടെ വാഹനങ്ങൾക്ക് പിഴയുണ്ടോ എന്ന് അറിയുവാൻ കഴിയും. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ-ചെല്ലാൻ വെബ്‌സൈറ്റിൽ തന്നെ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

