മഞ്ചേശ്വരം. മഞ്ചേശ്വരം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ- മദ്റസ മാനേജ്മെൻ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പതിനേഴാമത് ഇസ്ലാമിക കലാമേള മുസാബഖ23 മൈമൂൻ മദ്റസ പരിസരത്ത് സമാപിച്ചു.സ്വാഗത സംഘം ചെയർമാൻ ഇബ്രാഹിം ഉമർ ഹാജി പതാക ഉയര്‍ത്തി.
മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് വി.കെ അബ്ദുൽ ഖാദിർ ദാരിമി അധ്യക്ഷനായി. രണ്ട് ദിവസങ്ങളിൽ നാല് വേദിയിലായി നടന്ന കലാമത്സരത്തിൽ റെയ്ഞ്ചിലെ പതിനാല് മദ്റസയിൽ നിന്നായി അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരച്ചു. സബീലുർ റശാദ് മദ്റസ ഫസ്റ്റ് സിഗ്നൽ ഓവറോൾ ചാമ്പ്യന്മാരായി. പാവൂർ നൂറുൽ ഇസ്ലാം രണ്ടാം സ്ഥാനവും മൈമൂൻ മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സംഗമം മാനേജ്മെൻ്റ് പ്രസിഡന്റ് മച്ചംപാടി അസീസ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ആയിരം ജമാഅത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഉമർ ഹാജി, ദിൽദാർ അബ്ദുല്ല ഹാജി, ഉമർ ഫാറൂഖ് മൗലവി, സൽമാൻ ഫാരിസ് യമാനി, അബ്ദുൽ നാസിർ അസ്ഹരി, എൻ. കെ. അബ്ദുല്ല മൗലവി പേരാൽ, അന്സാർ അസ്ഹരി, അർശാദ് യമാനി, അസീസ് ദാരിമി, ഹമീദ് ദാരിമി, ഹാരിസ് പാവൂർ, ശംഷുദ്ദീൻ,
അറഫാത്ത് യമാനി,റഊഫ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.

