തിരുവനന്തപുരം.ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു.ഇതിൻ്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമേ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുകയുള്ളൂ.
അതേ സമയം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ / കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റെ ഫലമായാണ് അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ മഴ തുടരാന്‍ കാരണം.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 15 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദത്തിൻ്റെ ഫലമായി 16 ഓടെ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. ഇതോടെ തൊട്ടടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

