കുമ്പള: കുമ്പള ഗവ:ഹയർ സെക്കൻഡറി സ്കൂൾ 2023 - 24 വർഷത്തെ പി.ടി.എ പ്രസിഡൻ്റായി എ.കെ ആരിഫിനെ വീണ്ടും തെരഞ്ഞെടുത്തു. മൊയ്തീൻ അസീസ് കുമ്പോൽ വൈ: പ്രസിഡന്റ്, മദർ പിടിഎ പ്രസിഡൻ്റായി വിനീഷ ഷാജി, എക്സിക്യൂട്ടീവ് അംഗങ്ങളായി രവി മുല്ലച്ചേരി, വി.ആർ ശൈലജ, മിനി ജോൺ,ഡോ: ശിവലാൽ കെ.ജി, മധുസുധനൻ ,കെ.ദിനേശ്, മുഹമ്മദ് അറബി, കെ രത്നാകര, വസന്ത ആരിക്കാടി, അൻസാർ അംഗഡിമുഗർ, സഹീറ അബ്ദുൽ ലത്തീഫ്, ആർ.കെ ചിത്ര, സീമന്തിനി,നളിനി രവി പുജാരി, ശോഭ, പ്രസന്ന, രാജശ്രീ, തങ്കമണി എന്നിവരെ തെരഞ്ഞെടുത്തു
ജനറൽ ബോഡി യോഗം കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു. പി താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. എ.കെ ആരിഫ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് രവി മുല്ലച്ചേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സബൂറ ,ബി.എ റഹ്മാൻ ആരിക്കാടി, അംഗങ്ങളായ യൂസുഫ് ഉളുവാർ, പ്രേമാവതി, ശോഭ, എസ്.എം.സി ചെയർമാൻ കെ വി യൂസുഫ്, വൈ: ചെയർമാൻ അഹ്മദ് അലി കുമ്പള, വി.ആർ ശൈലജ എന്നിവർ സംസാരിച്ചു.

