ഒരാള്‍ കൂടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച മലയാറ്റൂര്‍ സ്വദേശി ലിബ്‌നയുടെ അമ്മ സാലി (45)യാണ് മരിച്ചത്.
കളമശ്ശേരിലെ കൺവെൻഷൻ സെൻ്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. എഴുപത് ശതമാനം പൊള്ളലേറ്റ സാലി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

