ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് കാലിടറി വീണതിനു പിന്നാലെ ആത്മ വിശ്വാസം വീണ്ടെടുത്ത് അത്ഭുതകരമായി വിജയം നേടിയെടുത്താണ് സെമിയിൽ ഇടം നേടിയത്.
അഞ്ചുതവണ ലോകകിരീടം നേടിയ ഓസ്‌ട്രേലിയയുടെ അത്ഭുത വിജയം ആരാധകരെ ആവേശം വാനോളം ഉയർന്നിരിക്കുകയാണ്.
അഫ്ഗാനിസ്താനെ മൂന്ന് വിക്കറ്റിന് തകര്‍ത്തുകൊണ്ട് ഓസ്‌ട്രേലിയ 2023 ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയ മൂന്നാമത്തെ ടീമായി മാറി. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം ഓസീസ് 46.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഒരു ഘട്ടത്തില്‍ 91 റണ്‍സിന് ഏഴുവിക്കറ്റ് എന്ന നിലയില്‍ പതറിയെ ഓസീസിനെ ഒറ്റയ്ക്ക് ചുമലിലേറ്റി അസാമാന്യമായ പ്രകടനത്തിലൂടെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന റണ്‍ മെഷീന്‍. ഇരട്ട സെഞ്ചുറി നേടിയാണ് താരം ടീമിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

