ഉത്തരകാശി.മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം ഉച്ചയോടെ വീണ്ടും പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷ.
ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷം രക്ഷാപ്രവർത്തനം പുനരാംഭിച്ചേക്കും.
കോൺക്രീറ്റ് ചെയ്ത അടിത്തറ 11.30ഓടെ ഉറയ്ക്കുമെന്നാണ് കരുതുന്നത്.
അതിനുശേഷം ഡ്രില്ലിങ് തുടരും.
മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ ഡ്രില്ലിങ് പുനരാരംഭിച്ച് 5 - 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്. അതേസമയം, ഡ്രില്ലിങ് പുനരാരംഭിച്ചാലും അവശിഷ്ടങ്ങൾ തടസ്സം സൃഷ്ടിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇന്നലെ തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുൻപാണ് രക്ഷാപ്രവർത്തനം മുടങ്ങിയത്.

