ഗസസിറ്റി.നാല് ദിവസത്തെ താല്‍കാലി വെടിനിര്‍ത്തലിന് പിന്നാലെ ഗസയിൽ നിന്നും മറ്റൊരു സന്തോഷകരമായ വാർത്ത പുറത്ത് .സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിച്ചു. റഫ അതിര്‍ത്തി കടന്ന ട്രക്കുകള്‍ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചതായി റോയിട്ടേഴ്‌സ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ‘മനുഷ്യത്വത്തിനായി ഒരുമിച്ച്’, ‘ഗസ്സയിലെ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി’ എന്നിങ്ങനെ ബാനറുകളെഴുതിയ ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റര്‍ ഡീസല്‍ നല്‍കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസുമുള്‍പ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങള്‍ ഗസ്സയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം വെടിനിർത്തൽ തുടർന്നേക്കും. സമാധാനത്തിൻ്റെ പുതിയ ഗസ ഉടനെന്ന് ലോക നേതാക്കളും പ്രതികരിച്ചു.

