ബോവിക്കാനം.ബോവിക്കാനം ലയൺസ് ക്ലബ്ബ് മുളിയാർ സി. എച്ച്.സിയുടെ സഹകരണത്തോടെ ബി.എ ആർ ഹയർ സെക്കൻഡറി സ്കൂളിൽ ലോക പ്രമേഹ ദിനാചരണം നടത്തി.
ജീവിത ശൈലി രോഗ ക്യാംപ് സെമിനാർ,പ്രതിജ്ഞ എന്നിവ നടത്തി.
ഡോ: മൊയ്തീൻ ജാസർ അലി ഉദ്ഘാടനം ചെയ്തു.
ലയൺസ് പ്രസിഡൻ്റ് ബി. അഷ്റഫ് അധ്യക്ഷനായി.ഹെൽത്ത് സൂപ്പർവൈസർ എ.രാഘവൻ പ്രമേഹ ദിന സന്ദേശം നൽകി പ്രതിജ്ഞ എടുത്തു.
ലയൺസ് വൈസ് പ്രസിഡൻ്റ് മസൂദ് ബോവിക്കാനം,പി.എച്ച് എൻ സ്റ്റെല്ല,എച്ച് എം നാരായണൻ,ജയറാമൻ പി,പ്രസാദ് വി.എൻ,മനോജ് കുമാർ പി എന്നിവർ പ്രസംഗിച്ചു.

