കളത്തൂർ.(കുമ്പള)ഖാസി ടി.കെ.എം ബാവ ഉസ്താദ് ഇസ്ലാമിക് അക്കാദമിയിൽ നിർമിച്ച ഓഡിറ്റോറിയം സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡൻ്റ് എം.അബ്ദുല്ല മുഗു അധ്യക്ഷനായി. ജന. സെക്രട്ടറി സിറാജുദ്ദീൻ ഫൈസി ചേരാൽ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുങ്കൈ അനുഗ്രഹ പ്രഭാഷണം നടത്തി. കൂട്ടു പ്രാർത്ഥനയ്ക്ക് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുന്നുങ്കൈ നേതൃത്വം നൽകി.
അബ്ദുൽ നാസിർ ഫൈസി ബെറുവം, റഫീഖ് ദാരിമി മൻച്ചി, ഇബ്റാഹിം ഫൈസി സീതാംഗോളി, മുഹമ്മദ് ഹാജി കണ്ടത്തിൽ, ഇസ്മായിൽ ഹാജി കണ്ണൂർ, യുസുഫ് ഹാജി ബംബ്രാണ, അരോളി മുഹമ്മദ് ഹാജി,ഹനീഫ് ഹാജി മുട്ടാജെ, ഖാദിർ ഹാജി കയർകട്ടെ, മൊയ്തീൻ പെർളാടം, യുസുഫ് ഹാജി സീതാംഗോളി, അരോളി ഷാഫി ഹാജി, മുഹമ്മദ് ഹാജി ഉളുവാർ, എ.ജി മഹ്മൂദ് കന്തൽ, യുസുഫ് ഹിന്ദുസ്ഥാൻ, ഹമീദ് ഹാജി ചാൽത്തോട്,മുഹമ്മദ് ആദിൽ വാഫി, ശാകിർ വാഫി,നൗഷാദ് ഫൈസി,എം. എച്ച്. അബ്ദുൽ റഹിമാൻ സംസാരിച്ചു.

