Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം;എംപിക്ക് മൊഗ്രാൽ ദേശീയവേദിയുടെ നിവേദനം

കുമ്പള. അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ വികസന കാര്യവുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി.

 37.5 ഏക്കർ ഭൂമി സ്വന്തമായുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ വികസനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യവും നിലവിലുള്ളതിനാൽ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടു.

ഓരോ വർഷവും ഒന്നരക്കോടി രൂപ വരുമാനവും, ഒന്നര ലക്ഷം യാത്രക്കാരും കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നുവെന്ന് റെയിൽവേയുടെ കണക്കിൽ നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്. എന്നിട്ട് പോലും ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് കുമ്പളയിൽ സ്റ്റോപ്പ് ഉള്ളത്. മാവേലി, പരശുറാം, കണ്ണൂർ- ബംഗളൂരു  എക്സ്പ്രസ്  തുടങ്ങിയ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, ഇതിനായി ഇടപെടൽ നടത്തണമെന്നും ദേശീയവേദി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാതയിൽ നിന്ന് നേരിട്ട് ഒന്നാം ഫ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനുള്ള ഏക റെയിൽവേ സ്റ്റേഷനാണ് കുമ്പള. ആശുപത്രി,വിദ്യാഭ്യാസം വ്യാപാരാവശ്യ ങ്ങൾക്കൊക്കെ പോയി വരുന്നവരാണ് യാത്രക്കാറേറേയും.8 പഞ്ചായത്തുകളിലെയും,കാസർഗോഡ് നഗരസഭയുടെ വടക്കൻ ഭാഗത്തേയും യാത്രക്കാരാണ് കുമ്പളയെ ആശ്രയിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ ഫ്ലാറ്റ്ഫോമിന് മേൽക്കൂരയുടെ അഭാവമുണ്ട്. ഇത് പരിഹരിക്കാൻ നടപടി വേണം. റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം. സാമൂഹിക ദ്രോഹികൾ താവളമാക്കാതിരിക്കാൻ സ്റ്റേഷന്റെ എല്ലാ ഭാഗത്തും വെളിച്ചം ലഭ്യമാക്കണം.കുടി വെള്ള സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ സുചി മുറികളും വേണം. സ്റ്റേഷനിൽ യാത്രക്കാർക്ക് ഉച്ചഭാഷിണിയിലൂടെ വിവരമറിയിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും ദേശീയവേദി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസിഡണ്ട് വിജയകുമാർ, ജന: സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്എം കരീം,വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, ഗൾഫ് പ്രതിനിധികളായ മനാഫ് എൽടി,സെഡ്എ മൊഗ്രാൽ എന്നിവരാണ് എംപിക്ക് നിവേദനം സമർപ്പിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom