ഉപ്പള. ജീപ്പിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.
പൈവളികെ ലാൽബാഗിലെ ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി സ്കൂൾ പത്താം തരം വിദ്യാർത്ഥിയുമായ ഇഫ്റാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ വീടിന് അരകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
പള്ളിയിലെ ഉസ്താദിന് ഭക്ഷണം നൽകാൻ മറ്റൊരാളോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ മുന്നിലുണ്ടായിരുന്ന ജീപ്പ് വളവിൽ പൊടുന്നനെ ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയത്.
ഗുരുതര പരുക്കുകളോടെ ദേ ർലകട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സഹോദരങ്ങൾ:ഇഫാത്, ഇഫ്താഹ്, ഇഫ്ലാഹ്.

