തിരുവനന്തപുരം. കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ് നടത്തുകയും ചെയ്തു.
ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം.
അതേസമയം കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും.
അതിനിടെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.

