മുംബൈ.ഇത് കോഹ്ലി മാജിക്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിൻ്റെ ഒരു റെക്കോർഡ് കൂടി തകർത്തെറിഞ്ഞു കോഹ്ലി കരുത്ത് കാട്ടി.
ഏകദിന ക്രിക്കറ്റില്‍ 50-ാം സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി മാറി. ലോകകപ്പ് മത്സരത്തിൽ ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലിലാണ് കോഹ്‌ലിയുടെ മിന്നും പ്രകടനം.
49 സെഞ്ച്വറികളില്‍ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വര്‍ഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോഹ്‌ലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമായി മാറി. രോഹിത്തോ കോലിയോ എന്നായിരുന്നു സച്ചിന്റെ പ്രവചനം. ആ നിയോഗം കോഹ്‌ലിക്ക് തന്നെ. കോഹ്‌ലി തന്റെ റെക്കോഡ് തിരുത്തുമ്പോള്‍ എല്ലാത്തിനും ക്രിക്കറ്റ് ‘ദൈവം’ തന്നെ സാക്ഷി. ക്രിക്കറ്റ് ദൈവത്തിന്റെ മെക്കയായ വാഖഡെയില്‍ തന്നെ ആ റെക്കോഡ് തിരുത്തപ്പെടുന്നു.
ഒരു ലോകകപ്പ് നോട്ടൗട്ടില്‍ കോഹ്‌ലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.'
നേരത്തേ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോഹ്ലി പഴങ്കതയാക്കി. ക്രിക്കറ്റ് ലോകം കോഹ്ലിയെ ഇനി എന്ത് പേരിട്ട് വിളിക്കും..

