കുമ്പള.കാസർകോട് കറന്തക്കാട് കുത്തേറ്റ് മരിച്ച ആരിക്കാടിയിലെ അസ്ഹർ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് ലീഗ് ഖബറിടത്തിൽ പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചു.
2009 നവംബർ 15ന് കാസർകോട് മുസ് ലിം ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്ന അസ്ഹറിനെ സംഘപരിവാർ പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു.
മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ,ബി.എൻ.മുഹമ്മദലി,യൂസഫ്ഉളുവാർ,ഡോ:ഇസ്മായിൽ,ബി.എം മുസ്തഫ,സിദ്ദീഖ് ദണ്ഡഗോളി,പള്ളിക്കുഞ്ഞി കടവത്ത്,പി.കെ.സാജിദ് അംഗഡിമുഗർ,ഇർഫാൻ യു.എം സംബന്ധിച്ചു.

