മുംബൈ.ഡിസംബർ 9 മുതൽ 11വരെ നടക്കുന്ന ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലിയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെ യോഗം പുരോഗമിക്കുന്നു.
പ്രചരണ, വളൻ്റിയർ, സപ്ലിമെൻ്റ് എന്നീ കമ്മിറ്റികളുടെ യോഗം തുടർച്ചയായി ചേർന്ന് പുരോഗതി വിലയിരുത്തി വരുന്നു.
പരിപാടിയോടനുബന്ധിച്ച് ഫാമിലി മീറ്റ് സംഘടിപ്പിക്കും.
മീറ്റിലേക്ക് കുടുംബങ്ങളെ കണ്ടെത്തി ക്ഷണിക്കുന്നതിനും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കോ.ഓഡിനേറ്റർമാരായി ഹനീഫ കുബണൂർ,ടി.വി.കെ അബ്ദുല്ല, ഫസലുറഹ്മാൻ,മുഹമ്മദ് ഉളുവാർ എന്നിവരെ തിരഞ്ഞെടുത്തു.
എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ആഘോഷ പരിപാടികൾ ഡോഗ്രി സകരിയ മസ്ജിദ് സ്ട്രീറ്റിലെ കേരള മഹലിലും
മുംബൈ ഹജജ് ഹൗസിലുമായി നടക്കും.
മഹാരാഷ്ട്ര നിയമ സഭാ സ്പീക്കർ രാഹുൽ നർവേക്കർ, മുസ് ലിം ലീഗ് കേരള സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, മുസ് ലിം ലീഗ് ദേശിയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് നാന പട്ടേൽ, മുൻ മന്ത്രി അരവിന്ദ് സാവന്ദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ എം.എൽ.എ കെ.എം ഷാജി, അബ്ദുസമദ് പൂക്കോട്ടൂർ അടക്കമുള്ള പ്രമുഖർ സംബന്ധിക്കും.

