കുമ്പള.ഒരു വിശ്വാസി അള്ളാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിനൊപ്പം പ്രാർത്ഥനകളിൽ കൂടി മുഴുകുമ്പോൾ അവരുടെ ജീവിതത്തിൽ അത് വ്യക്തമായ ദിശ നിർണയിക്കുന്ന ഒന്നായി മാറുന്നുവെന്ന് മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രാർത്ഥന ആരാധന മാത്രമല്ല ആയുധം കൂടിയാണെന്നും അത് അടിമയുടെ സന്താപങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കുവാനുള്ള ഇടമാണെന്നും തങ്ങൾ പറഞ്ഞു.
എസ്.വൈ.എസ്,എസ്.എം.എഫ്,എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ് ലാമിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മജ്ലിസുന്നൂർ സംഗമവും ദുആ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ പ്രാർത്ഥന നടത്തി.
ശംസുൽ ഉലമ ഇസ് ലാമിക് സെൻ്റർ ചെയർമാൻ അബ്ബാസ് കെ.എം ഓണന്തപതാക ഉയർത്തി.
മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് കബീർ ഫൈസി പെരിങ്കടി നേതൃത്വം നൽകി. സമസത കേന്ദ്ര മുശാവറ അംഗം പി.വി അബ്ദുൽ സലാം ദാരിമി ആലംപാടി, യഹ് യ അൽ ഹാദി കുമ്പോൽ, അമീർ തങ്ങൾ കിന്യ, സൈഫുദ്ധീൻ തങ്ങൾ അൽ- ബുഖാരി, യാസിർ മൗലവി, സുബൈർ അസ്ഹരി, എം.കെ. അലി മാസ്റ്റർ, മൊയ്തീൻ കുട്ടി സീമാൻ, മൂസാ ഹാജി ബന്തിയോട്, ഇബ്റാഹീം മുണ്ട്യത്തടുക്ക സംസാരിച്ചു.
പടം. ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ്ലാമിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ മജ്ലിസുന്നൂർ സംഗമവും ദുആ സമ്മേളനവും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

