മാവോയിസ്റ്റുകളുടെ പേരിൽ ജില്ലാ കലക്ടർക്ക് ഭീഷണിക്കത്ത്.
പിണറായി പൊലിസിന്റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം.
കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് കത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സര്‍ക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കലക്ടര്‍ക്ക് ഭീഷണിക്കത്ത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം.
വയനാട്ടില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് മാവോവാദികളെ പിടികൂടിയിരുന്നത്. ഇവരില്‍ നിന്ന് എ.കെ 47 അടക്കം തോക്കുകള്‍ പിടിച്ചെടുത്തിരുന്നു. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. ഇവരെ പിടികൂടിയതിന്റെ പിറ്റേദിവസം എന്‍.ഐ.എ സംഘവും അന്വേഷണത്തിന് എത്തിയിരുന്നു.

