കുമ്പള.പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം പുതിയ അറിവുകളും അനുഭവങ്ങളുമാണ് സ്കൂൾ കലോത്സവങ്ങളിലൂടെ വിദ്യാർഥികൾ നേടിയെടുക്കുന്നതെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
ഗ്രാമീണ സൗന്ദര്യവും മത സൗഹാർദവും കൂടി കലർന്ന പേരാൽ പ്രദേശത്ത് വിരുന്നെത്തിയ കലോത്സവം പുതിയ കാലത്ത് ചരിത്രത്തിൻ്റെ അടയാളപ്പെടുത്തലാകുമെന്നും അദേഹം കൂട്ടിച്ചേർത്തു.
കുമ്പള ഉപ ജില്ലാ സ്കൂൾ കലോത്സവം ജി.ജെ.ബി.എസ് പേരാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി.
എ.ഇ.ഒ ശശിധര എം. റിപ്പോർട്ട് അവതരിപ്പിച്ചു.
എൺമകജെ പഞ്ചായത്ത് പ്രസിഡൻ്റ് സോമശേഖർ ജെ.എസ്.കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ നസീമ ഖാലിദ്, എം. സബൂറ, ബി.എ റഹ്മാൻ ആരിക്കാടി, പഞ്ചായത്തംഗം താഹിറ ഷംസീർ, പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ബി.എ പേരാൽ, പ്രധാന അധ്യാപകൻ ഹർഷ, ഹാദി തങ്ങൾ, ജയദേവൻ കണി ഗെ, വിഷ്ണു പാലൻ സംസാരിച്ചു.
പടം. കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം ജി.ജെ.ബി.എസ് പേരാലിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

