മുംബൈ: എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജി.എം ബാനാത് വാല സെന്റർ ഫോർ ഹ്യുമാനിറ്റി രക്ത ദാന ക്യാംപ് നടത്തി.
അന്ധേരി ഈസ്റ്റിലുള്ള അമ്പർ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ക്യാംപ് എ.ഐ.കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ ടി.കെ.സി മുഹമ്മദ് അലി ഹാജി ഉദ്ഘാടനം ചെയ്തു.
എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസീസ് മാണിയൂർ അധ്യക്ഷനായി.
മുൻ മഹാരാഷ്ട്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ആരിഫ് നസീം ഖാൻ മുഖ്യാഥിതിയായിരുന്നു.
മഹാരാഷ്ട്രയുടെ എവിടെയും മലയാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആവശ്യങ്ങൾ അറിയിക്കണമെന്നും അതിന് കോൺഗ്രസ് കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു. മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ മുഖ്യപ്രഭാഷണം നടത്തി.
എ.ഐ.കെ.എം.സി.സി നേതാക്കളും പ്രവർത്തകരും അടക്കം അമ്പതോളം പേർ രക്തദാന ക്യാംപിൻ്റെ ഭാഗമായി.
ജി.എം.ബി.സി.എച്ച് ജന.
സെക്രട്ടറി സൈനുദ്ധീൻ വി.കെ, ട്രഷറർ പി.എം ഇക്ബാൽ എന്നിൻ രക്ത ദാന ശിബിരം നിയന്ത്രിച്ചു.
ടി.എ ഖാലിദ്, സി.എച്ച്. ഇബ്രാഹിം കുട്ടി, എം.എ ഖാലിദ്, പി.വിസിദ്ദിഖ്, അൻസാർ സി.എം, ഹംസ ഗാട്ട്കോപ്പർ,ഷംനാസ്, സി.എച്ച്. കുഞ്ഞബ്ദുല്ല,കബീർ വി.കെ, മുസ്തഫ കുമ്പോൽ, ഉമ്മർ പി.കെ.സി തുടങ്ങിയവർ സംസാരിച്ചു.

