കുമ്പള.പൊതു വിദ്യാഭ്യാസ മേഖലയിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ച് ധാരണ നേടുന്നതിനും, വാർഷിക പഠന ലക്ഷ്യങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു കൊണ്ട് കുട്ടികളുടെ വികസനം ഉറപ്പാക്കുന്നതിന് വിദ്യാലങ്ങളെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തപ്പെടുന്ന രണ്ടാം ഘട്ട അധ്യാപക കൂട്ടായ്മ കുമ്പള ബി. ആർ.സി.ക്ക് കീഴിൽ അഞ്ച് കേന്ദ്രങ്ങളിലായി നടന്നു.
എൽ.പി കന്നട , മലയാളം ,യു. പി ,ഹൈസ്കൂൾ വിവിധ വിശയങ്ങൾ, അറബിക് ,സംസ്കൃതം, കന്നട എന്നീ ഭാഷ വിഷയങ്ങളും ഉൾപ്പെടെ ആയിരത്തി അഞ്ഞൂറോളം അധ്യാപകരാണ് കുമ്പള ബി.ആർ.സി.ക്ക് കീഴിൽ ക്ലസ്റ്റർ പരിശീലത്തിൽ പങ്കെടുത്തത്.
ഡി.ഇ.ഒ ദിനേശൻ, എ.ഇ.ഒ ശശിധര, ബി.പി.സി ജയറാം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.

