മഞ്ചേശ്വരം.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് നിയമനത്തിൽ അതൃപ്തി പരസ്യമാക്കി പ്രവർത്തകർ.
ഞായറാഴ്ച രാവിലെ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ ഡി.സി.സി സെക്രട്ടറി എം.സി പ്രഭാകരൻ, സാജിദ് മവ്വൽ എന്നിവരെ ഹൊസങ്കടി ടൗണിൽ നാൽപ്പതോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കാറിൽ നിന്ന് ഇറങ്ങവെ ദേശീയപാതയ്ക്കരികിൽ കാത്തുനിന്ന പ്രവർത്തകർ നേതാക്കളെ മുദ്രാവാക്യം വിളികളോടെ തടയുകയായിരുന്നു.
യു.ഡി.എഫിനും കോൺഗ്രസിനും എതിരെ പ്രവർത്തിച്ച ബി.എം മൻസൂറിനെ അംഗീകരിക്കിലെന്ന ഉറച്ച നിലപാടിലാണ് പ്രവർത്തകർ.
വിഷയത്തിൽ ഡി.സി.സിയെ പ്രതിഷേധം അറിയിക്കാനായി രണ്ടാഴ്ച മുമ്പ് പ്രവർത്തകർ ഹൊസങ്കടിയിൽ യോഗം ചേർന്നിരുന്നു.
മുതിർന്ന നേതാക്കളക്കം നാൽപതോളം പ്രവർത്തർ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. സജീവ പ്രവർത്തകനൻ പോലുമല്ലാത്ത മൻസൂറിനെ പ്രസിഡൻ്റാക്കിയത് മണ്ഡലത്തിലെ നേതാക്കളോടോ പ്രവർത്തകരോടോ ആലോചിക്കാതെയാണെന്ന് പ്രവർത്തകർ ആരോപിച്ചിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാൻ മൻസൂറിൻ്റെ ഇടപെടൽ ഉണ്ടായെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ പരസ്യമായി ശ്രമിച്ചുവെന്നും യോഗത്തിൽ പ്രവർത്തകർ തുറന്നടിച്ചിരുന്നു.
ആരോപണ വിധേയനായ വ്യക്തിയായതിനാൽ പ്രവർത്തകർക്കും യു.ഡി.എഫിനും ഇദ്ധേഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും പ്രവർത്തകർ പറഞ്ഞു. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നും പ്രവർത്തകർ പറഞ്ഞു. ഡി.സി.സിക്ക് പരാതി നൽകിട്ടും നടപടിയില്ലാത്തതിനാലാണ് പ്രതിഷധത്തിന് തയ്യാറായത്.

