ഉപ്പള.മംഗൽപ്പാടി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷവും നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും കേന്ദ്ര കൃഷിമന്ത്രി ശോഭാ കരന്ദലാജെ ഉദ്ഘാടനം ചെയ്തു .
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനായി.
ലോക്കർ കോ.ഒപ്പററ്റീവ് ജോ.രജിസ്ട്രാർ ലസിത.കെ, പലിശ രഹിത വായ്പ ജോ. ഡയറക്ടർ കോ.ഒപ്പററ്റീവ് ഓഡിറ്റ് രമ,സുവനീർ കാംപ്കോ പ്രസിഡൻ്റ് കിശോർ കുമാർകൊഡ്ഗി എന്നിവർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് പ്രേംകുമാർ, മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ, രവീശ തന്ത്രി കുണ്ടാർ,വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണ ഷെട്ടി, ഡയറക്ടർമാരായ ഭരത്ത് റൈ, രവീഷ് കൊടങ്ക, സെക്രട്ടറി പി. ബാലസുബ്രമണ്യ സംസാരിച്ചു

