ഉപ്പള.യന്ത്രങ്ങളുടെയും മറ്റും പാഴ് വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട്, യുവാവിൻ്റെ കരവിരുത് കൗതുകമാകുന്നു.
മംഗൽപാടി പെരിങ്കടിയിലെ രാജ്കുമാറാണ് ആരെയും അതിശയിപ്പിക്കുന്ന നിർമിതികൾ കൊണ്ട് വിസ്മയം തീർക്കുന്നത്.
ഒഴിവാക്കിയ ബയറിങ്, നെറ്റ്, ബോൾട്ട്, സ്റ്റീൽ റോഡ്, സ്റ്റീൽ ബെണ്ട്, സ്ക്രൂ എന്നിവയാണ് നിർമിതികൾകൾക്കായി ഉപയോഗിക്കുന്നത്. ഇത്തരം പാഴ് വസ്തുക്കൾ കൊണ്ട് തീർത്ത മാതൃകകൾ
ഒന്നിനൊന്ന് മികവ് പുലർത്തുന്നവയാണ്.
ഇരുചക്രവാഹനത്തിൽ പുരുഷൻ്റെ പിൻ സീറ്റിൽ സഞ്ചരിക്കുന്ന സ്ത്രീ, ഗിറ്റാർ വായിക്കുന്ന സംഗീതജ്ഞൻ, ബൈക്ക് എന്നിവ കൗതുകമുണർത്തുന്നതിൽ പ്രധാനം.
കൊവിഡ് കാലത്ത് കപ്പലിൽ അധികമായി ലഭിച്ച ഒഴിവ് സമയത്തെ എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്താമെന്ന ആലോചനയാണ് പഴയ കലാ കാരനെ പുതിയ കാലത്തെ ന്യൂജൻ ആശയത്തിലേക്ക് എത്തിച്ചത്.
സ്കൂൾ പഠന കാലത്ത് തന്നെ ഇത്തരത്തിൽ പല വിധ നിരീക്ഷണങ്ങളും രാജ് കുമാർ താൽപ്പര്യത്തോടെ ചെയ്തിരുന്നു. മനസിൽ തോന്നുന്ന ഏത് ആശയങ്ങളെയും ഈ വേറിട്ട നിർമിതിയിലുടെ രാജ് കുമാർ പുറത്തെടുക്കും. ഇതു വരെ ഇത്തരത്തിൽ നൂറിലേറെ വസ്തുക്കൾ രാജ്കുമാർ നിർമിച്ചിട്ടുണ്ട്. ഇത് വിൽപ്പന നടത്തി പണം സമ്പാധിക്കുക തൻ്റെ ലക്ഷ്യമല്ലെന്നാണ് രാജ് കുമാർ പറയുന്നത്.
കരിയർ കൗൺസിലിങ് ഓഫീസിലെ ജീവനക്കാരിയായ ഭാര്യ ദീപരാജ് കുമാറും ഭർത്താവിൻ്റെ ഈ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നുണ്ട്. വിഷ്റുത് രാജ്, ഷാർവി മക്കളാണ്.

