ഗുരുതര പരുക്കേറ്റ് അത്യാസന നിലയിൽ കഴിയുകയായിരുന്ന
ആലുവ തയ്ക്കാട്ടുകര സ്വദേശി മോളി ജോയി ആണ് ഇന്നു രാവിലെ മരിച്ചത്. 61 വയസ്സായിരുന്നു
കളമശ്ശേരിലെ കൺവെൻഷൻ സെൻ്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ മൂന്നു പേരാണ് മരിച്ചത്.
എൺപത് ശതമാനം പൊള്ളലേറ്റ മോളി ജോയി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഇതേത്തുടര്‍ന്ന് ആലുവ രാജഗിരിയില്‍ നിന്നും റഫര്‍ ചെയ്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.

