കുമ്പള. വില കയറ്റവും, സർക്കാറിന്റെ ധൂർത്തും കാരണം നട്ടെല്ലൊടിഞ്ഞ കേരളീയ ജനതയ്ക്ക് മറ്റൊരു ഷോക്കാണ് വൈദ്യുതി ചാർജ് വർധനവിലൂടെ സർക്കാർ നൽകിയിരിക്കുന്നതെന്ന് കെ.പി.സി.സി ജന: സെക്രട്ടറി അഡ്വ. സുബ്ബയ്യറൈ കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുമ്പള കെ.എസ്.ഇബി. സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൻകിടക്കാരുടെ കുടിശിക പിരിച്ചെടുക്കാൻ ഭയക്കുന്ന കെ.എസ്.ഇ.ബിയും, സർക്കാറും ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിച്ച് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ദൂർ ത്തിനും, കൊള്ളയ്ക്കുമെതിരെ വൻ പ്രക്ഷോഭമാണ് ഇടതുമുന്നണി സർക്കാർ നേരിടാൻ പോകുന്നതെന്ന് സുബ്ബയ്യർ മുന്നറിയിപ്പ് നൽകി.
കെ.പി.സി.സി ജന. സെക്രട്ടറി കെ നീലകണ്ഠൻ മുഖ്യാതിഥിയായിരുന്നു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ലോക്നാഥ് ഷെട്ടി അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രവി പൂജാരി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, ഹർഷാദ് വൊർക്കാടി, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഗണേഷ് ഭണ്ഡാരി, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ലക്ഷ്മണപ്രഭു, യുസുഫ് ബംമ്പ്രാണ,ഷാനിത് കയ്യംകൂടൽ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജുനൈദ് ഉറുമി, ബാബു മംഗൽപാടി, രവിരാജ് തുമ്മ,സലീം പുത്തിഗെ, വസന്ത ആരിക്കാടി, ഡോൾഫിൻ ഡിസൂസ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. രവി മാസ്റ്റർ, സോമപ്പ സംസാരിച്ചു.

