ഉപ്പള.മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ രാത്രി ഐ.പി നിർത്തലാക്കിയതിനെതിരേ പ്രതിഷേധം ശക്തം.
രാത്രി കാല സേവനം നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നാവശ്യപ്പെട്ട് എ കെ എം അഷ്റഫ് എം എൽ എ ആരോഗ്യ വകുപ്പ് മന്ത്രിക്കും, വകുപ്പ് ഡയറക്ടർക്കും കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് ബന്ദിയോട് അധ്യക്ഷനായി. ജില്ല മുസ് ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം.ബി യൂസഫ്, മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി എ.കെ ആരിഫ്, വൈസ് പ്രസിഡൻ്റുമാരായ അബ്ദുല്ല മാദേരി, പി.എം സലിം,പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ ലത്തീഫ് അറബി ഉപ്പള ഗേറ്റ്, അസിം മണിമുണ്ട, ഷാഫി പത്വാടി, ഹമീദ് കൽപ്പന, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന ടീച്ചർ, മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ, വൈസ് പ്രസിഡൻ്റ് യൂസുഫ് ഹേരൂർ,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ബി മുഹമ്മദ് ഹനീഫ്,എസ്.ടി യു.ജില്ലാ സെക്രട്ടറി ഉമ്മർ അപ്പോളോ,എംഎസ് എഫ് പഞ്ചായത്ത് പ്രസിഡൻ്റ് ഫഹദ് കോട്ട,പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അനീഫ് ബന്ദിയോട്,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് മജീദ് പച്ചമ്പള, വനിത ലീഗ് താജ് ഹനീഫ്, പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം പെരിങ്കടി, ടിഎ ശരീഫ്,ഗുൽസാർ ബാനു, റഷീദ അനീഫ്, ബികെ ഖാദർ, ജസീല്‍ പച്ചമ്പള, ആസിഫ് പി വൈ,എന്നിവർ സംബന്ധിച്ചു

