കുമ്പള .62-ാംമത് കുമ്പള സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് നാടൊരുങ്ങി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു. കുമ്പള എ.ഇ.ഒ ശശിധര, പ്രധാന അധ്യാപകൻ ശ്രീഹർഷ,
പി.സി ജയറാം, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പേരാൽ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീഷ കുമാർ, എച്ച്എം ഫോറം കൺവീനർ വിഷ്ണുപാലൻ, സബ് കമ്മിറ്റി ഭാരവാഹികൾ, പി.ടി.എ പ്രതിനിധികൾ, നാട്ടുകാർ, ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സബ്ജില്ലാ കലോത്സവം തുളുനാടിന്റെ ഉത്സവമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

