ഉപ്പള.നടപ്പ് വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മീഞ്ച പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വികസനത്തിന് 1 കേടി രൂപ യുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം അഷ്റഫ് എം.എൽ. എ അറിയിച്ചു.
മിയാപ്പദവിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിൽ യാതൊരുവിധ അടിസ്ഥാന ഭൗതിക സൗകര്യങ്ങളും ഇല്ലാത്തതും ഗ്രാമീണ മേഖലയിൽ മികച്ച കളിസ്ഥലങ്ങൾ ഒരുക്കുന്നതിനുമാണ് ഈ സ്റ്റേഡിയം ബജറ്റിൽ ഉൾപ്പെടുത്താൻ എം.എൽ.എ പ്രൊപ്പോസൽ നൽകിയത്. ഗ്രൗണ്ട് വികസിപ്പിക്കൽ, ഗാലറി, സ്റ്റേജ്, ശുചിത്വ സമുച്ചയം , ഓഫീസ് സൗകര്യം, സംരക്ഷ മതിൽ,ഗേറ്റ്, കുടിവെള്ള സൗകര്യം, സ്പോർട്സ് ഉപകരണങ്ങൾ ലഭ്യമാക്കൽ , വൈദ്യുതീകരണം, വിളക്കുകൾ സ്ഥാപിക്കൽ, സി.സി.ടി.വി എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എ.കെ.എം അഷ്റഫ് എം.എൽ. എഅറിയിച്ചു

