കുമ്പള: കുമ്പള പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉൾപ്പെടുത്തി നടപ്പിലാക്കിയ പോർട്ടിങ് മിശ്രിതം തൈകൾ ഉൾപ്പെടെയുള്ള മൺചട്ടി കൃഷിഭവനിൽ വച്ച് വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ അധ്യക്ഷനായി.
പ്രസിഡൻ്റ് യു.പി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സബുറ ബി.എ റഹ്മാൻ ആരിക്കാടി, നസീമ ഖാലിദ്. അംഗങ്ങളായ യൂസഫ് ഉളുവർ, കൗലത്ത് ബിവി, രമേശൻ സംസാരിച്ചു.

