മുംബൈ. 12-ാം മലയാളോത്സവത്തിന്‍റെ ഭാഗമായുള്ള കേന്ദ്രകലോത്സവം ഡിസംബര്‍ 17, ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടക്കും.
2012 മുതല്‍വർഷാ വർഷം മുംബൈ കേന്ദ്രീകരിച്ച് മലയാളോത്സവം നടന്നു വരുന്നു.
മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്ര തല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള പത്ത് മേഖലകളെ പ്രതിനിധീകരിച്ച് ആയിരത്തിലേറെ പേർ 23 ഇനങ്ങളിലായി ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
12 വേദികളിലായാണ് മത്സരം നടക്കുക. രണ്ടായിരത്തിലേറെ ആളുകൾ പരിപാടികൾ വീക്ഷിക്കാനെത്തുമെന്നാണ് കണക്ക് കൂട്ടൽ.

