മംഗളൂരു.ബിൽഡറുടെ വീട്ടിൽ നിന്നു 27.50 ലക്ഷം രൂപയും 126സ്വർണ്ണവും കവർന്ന കേസിൽ മഞ്ചേശ്വരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ. മഞ്ചേശ്വരത്തെ അഷ്റഫലി, മംഗളൂരു ബങ്കരയിലെ കബീർ എന്നിവരെയാണ് ബണ്ട്വാൾ പൊലിസ് അറസ്റ്റു ചെയ്‌തത്. ഇക്കഴിഞ്ഞ ഒക്ടോബർ 18നും 23നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മംഗളൂരുവിലെ ഇമാദ് ബിൽഡേൽസ് ഉടമ പറങ്കിപ്പേ ട്ടയിലെ മുഹമ്മദ് സഫറുല്ലയുടെ വീട്ടിലായിരുന്നു കവർച്ച. അഷ്റഫലി ഏറെ കാലമായി പരാതിക്കാരന്റെ കൂടെ സഹാ യിയായി കഴിഞ്ഞു വരികയാ യിരുന്നു. ഒക്ടോബർ 18ന് വീട്ടു ടമയും കുടുംബവും ബംഗളൂ
രുവിലേയ്ക്ക് പോകുമ്പോൾ
അഷ്റഫ് അലിയെയാണ് താക്കോൽ ഏൽപ്പിച്ചിരുന്നത്.
ഫോൺ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിഞത്.
അലമാര കുത്തിത്തുറന്ന് സാധ നങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടെത്തിയത്.പൊലിസെത്തി വാതിൽ തകർത്ത് അകത്തുകടന്നു നോക്കിയപ്പോ ഴാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 27.50 ലക്ഷം രൂപയും 126 ഗ്രാം സ്വർണ്ണവും കവർച്ച പോയ വിവരമറിഞ്ഞത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഷ്റഫലിയെ കണ്ടെത്തിയത്. സുഹൃത്തും മംഗളൂരു സ്വദേ ശിയുമായ കബീറിൻ്റെ സഹാ യത്തോടെയാണ് കവർച്ച നട ത്തിയെതന്നു അഷ്റഫലി പൊലിസിനു മൊഴി നൽകി. തെളിവെടുപ്പിനിടയിൽ പ്രതിക ളിൽ നിന്നു 126 ഗ്രാം സ്വർ ണ്ണവും നാലര ലക്ഷം രൂപയും കണ്ടെടുത്തു.

