തിരുവനന്തപുരം/പൈവളിഗെ.
കാസർകോട് പൈവളിഗെ ഗ്രാമ പഞ്ചായത്ത് അംഗത്തിൻ്റെ രാജി അസാധുവാക്കി
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
രണ്ടാം വാർഡ് സിറന്തടുക്കയിലെ മുസ് ലിം ലീഗ് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ സിയാസുന്നിസ രാഷ്ട്രീയ സമ്മർദ്ധങ്ങളെ തുടർന്നായിരുന്നു
18.09.2023 പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് ഇല്ലാത്തതിനാൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി തപാൽ വഴി സെക്രട്ടറിക്ക് രാജിക്കത്ത് അയച്ചുകൊടുക്കുകയാണുണ്ടായത്.
ഇതിനു പിന്നിൽ കടുത്ത സമ്മർദ്ധങ്ങളുണ്ടായിരുന്നതായി
പിന്നീട് സിയാസുന്നിസ തന്നെ വെളുപ്പെടുത്തിയിരുന്നു.
തുടർന്ന് 20.9.2023 പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതിനു പിന്നാലെ 3.10.2023 ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.
ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 15ന്
സിയാസുന്നിസ,പഞ്ചായത്ത് സെക്രട്ടറി ജഗദീഷ്, രാജിക്കത്ത് സാക്ഷ്യപ്പെടുത്തി നൽകിയ വൈവളിഗെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വിശ്വനാഥ എന്നിവരെ തിരുവനന്തപുരത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നേരിട്ട് വിളിപ്പിച്ച് ഹിയറിങ് നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് സിയാസുന്നിസയുടെ മൊഴി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.

