കുമ്പള.സംരംഭകത്വ മനോഭാവവും സംരംഭകരുടെ സവിശേഷതകളും തിരിച്ചറിയുന്നതിനും വ്യക്തി പരവും തൊഴിൽ പരവുമായ ജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം ഉൾകൊള്ളാനും ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വേണ്ടി ഹയർ സെക്കൻഡറി കൊമേഴ്സ് അധ്യാപകർക്ക് എസ്.എസ്.കെ യുടെ നേതൃത്വത്തിൽ കുമ്പള ബി.ആർ.സിക്ക് കീഴിൽഏകദിന ശില്പശാല ‘ഐഡിയ’സംഘടിപ്പിച്ചു.
ശില്പശാല അഷറഫ് ഐവ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജെ ജയറാം പദ്ധതി വിശദീകരണം നടത്തി.
കുമ്പള ഗവ:ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.രവി മുഖ്യാതിഥിയായി.
ട്രെയിനർ ബി.എം സഈദ്,കെ.പി.രാജേന്ദ്രൻ ,വി സുപ്രീത്,കെ ഗണേശൻ ക്ലാസിന് നേതൃത്വം നൽകി.

