തിരുവനന്തപുരം.സംസ്ഥാനത്ത് ലൈഫ് മിഷൻ 2020 ഭവന പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേർപ്പെടാതെ രണ്ടര ലക്ഷം അപേക്ഷകർ.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ച അപേക്ഷകളിൽ പരിശോധനകൾ പൂർത്തിയാക്കിയവയിലാണ് രണ്ടര ലക്ഷത്തോളം ഇപ്പോഴും കരാറിലേർപ്പെടാത്തത്.
സ്വന്തമായി ഭുമിയുള്ള 3,40,540 പേരുടെ അപേക്ഷകളാണ് പരി ശോധനകൾ കഴിഞ്ഞ് അർഹ രുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവരിൽ 2,50,799 പേരും ഇതുവരെ തദ്ദേശ സ്ഥാ പനങ്ങളുമായി കരാറിലേർപ്പെ ട്ടിട്ടില്ല. കരാറിലേർപ്പെട്ടവരിൽ 11,822 പേരാണ് ഇതിനകം വീട്
നിർമാണം പൂർത്തിയാക്കിയത്. 76,925 പേരാണ് കരാറിലേർപ്പെ ട്ട് നിർമാണ പ്രവൃത്തികൾ ആരം ഭിച്ചിട്ടുണ്ട്. നാലു ലക്ഷം രൂപയാ ണ് ലൈഫ് മിഷനിൽ ഗഡുക്കളാ യി അനുവദിക്കുന്നത്. സംസ്ഥ
നത്ത് ഏറ്റവും കൂടുതൽ പേർ കരാറിലേർപ്പെട്ടത് മലപ്പുറം ജി ല്ലയിലാണ്. ജില്ലയിൽ 26,398 അപേക്ഷകരിൽ 17,703 പേരും കരാറിലേർപ്പെട്ടു. ഇതിൽ 2439 പേർ നിർമാണം പൂർത്തിയാക്കി.

