ന്യൂഡൽഹി.വന്ദേ ഭാരതിന് ശേഷം മറ്റൊരു അതിവേഗ ട്രെയിൻ സർവീസുമായി ഇന്ത്യൻ റെയിൽവേ.
സാധാരണക്കാര്‍ക്ക് വേഗമേറിയ യാത്രാ സാധ്യമാക്കാനാണ് അമൃത് ഭാരത് എക്‌സ്പ്രസ് എത്തുന്നത്.
ഇതിൻ്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. യു.പിയിലെ അയോധ്യയിൽ നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ബെംഗളൂരുവില്‍നിന്ന് മാല്‍ഡയിലേക്കാവും രണ്ടാം അമൃത് ഭാരത് എന്നും വിവരമുണ്ട്.130 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ കഴിയുന്ന അമൃത് ഭാരത് എക്‌സ്പ്രസ് പുഷ്- പുള്‍ ട്രെയിനുകളാണ്. നേരത്തെ, വന്ദേ സാധാരണ്‍ എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. പുഷ്- പുള്‍ ട്രെയിനുകളായതിനാല്‍ കുറഞ്ഞ സമയത്തില്‍ തന്നെ കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് കുലുക്കവും അനുഭവപ്പെടില്ല. ടിക്കറ്റ് നിരക്കടക്കമുള്ള കാര്യങ്ങൾ വൈകാതെ അറിയാനാകും

