കുമ്പള. ഓരോ നിയമസഭാ മണ്ഡലത്തിലും കോടികൾ ചിലവഴിച്ച് നവ കേരള സദസ് സംഘടിപ്പിച്ചിട്ടും കേരളത്തിലെ സാധാരണക്കാർ നേരിടുന്ന നൂറ് കൂട്ടം പ്രശ്നങ്ങളിൽ ഒന്നിനു പോലും പരിഹാരം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും, ജനദ്രോഹ യാത്രയ്ക്ക് വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാർ മറുപടി നൽകുമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.ടി അഹ്മദലി പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലം വിചാരണ സദസ് കുമ്പളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ അസീസ് മെരിക്കെ അധ്യക്ഷനായി.
കൺവീനർ മഞ്ചുനാഥ ആൾവ സ്വാഗതം പറഞ്ഞു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം അഷ്റഫ് എം.എൽ.എ, കെ.പി സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, കെ.പി.സി.സി സെക്രട്ടറി നീലകണഠൻ, ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽ,യു.ഡി.എഫ് ജില്ലാ കൺവീനർ ഗോവിന്ദൻ നായർ, ഹരീഷ് പി നമ്പ്യാർ, അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്,ഹക്കീം കുന്നിൽ, ടി.എ മൂസ, എം.ബി യൂസുഫ്, ജെ.എസ്. സോമശേവർ, സുന്ദര ആരിക്കാടി, എ.കെ. ആരിഫ്, സൈഫുള്ള തങ്ങൾ, ഡി.എം.കെ മുഹമ്മദ്, ലക്ഷ്മൻ പ്രഭു, കരിവെള്ളൂർ വിജയൻ, അഷ്റഫ് കർള, രവി പൂജാരി, ബി.എൻ.മുഹമ്മദലി, അസീസ് കളത്തൂർ, നാസർ മൊഗ്രാൽ, അബ്ദുൽ റഹിമാൻ ബന്തിയോട് സംസാരിച്ചു.

