കുമ്പള.കുമ്പള പെറുവാട് ശ്രീ അയ്യപ്പഭജനമന്ദിരം 41-ാം വാർഷികാഘോഷത്തിന് വിവിധ പരിപാടികളോടെ തുടക്കമായി.
ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ കലവറ നിറക്കൽ, കുട്ടികളുടെ നൃത്ത പരിപാടികൾ നടന്നു.
27 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം,രാവിലെ 8 മണി മുതൽ 10 മണി വരെ വിവിധ ഭജന സംഘങ്ങളുടെ നേതൃത്വത്തിൽ ഭജന സങ്കീർത്തനം, ഉച്ചയ്ക്ക് 12.30ന് മഹാപൂജ, ഒരു മണിക്ക് അന്നദാനം, രാത്രി 10 ന് മഹാപൂജ,തുടർന്ന് നടക്കുന്ന പ്രസാദ വിതരണത്തോടെ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന വാർഷികാഘോഷ പരിപാടികൾ സമാപിക്കും.

