ദുബൈ: 2024 ലെ ലോകസഭാ തെരഞ്ഞടുപ്പിന് നാമോരോരുത്തരും സജ്ജരാകണമെന്നും, നമ്മുടെ വോട്ടവകാശം വിനിയോഗിക്കാൻ തക്ക രൂപത്തിൽ പ്രവാസികൾ അവരുടെ അവധി യാത്രകൾ ക്രമീകരിക്കണമെന്നും ജില്ലാ മുസ് ലിം ലീഗ് പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. മുസ് ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ആദ്യമായി ദുബൈയിലെത്തിയ മാഹിൻ ഹാജിക്ക് ദുബൈ കെ.എം. സി.സി ഉദുമ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതര ജനാതിപത്യ സങ്കൽപ്പം പുലരണമെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യാ' മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളു.
ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ നഷ്ട്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കുന്നതിന് വേണ്ടി എല്ലാ ജനാതിപത്യ വിശ്വാസികളും കരുതിയിരിക്കണമെന്ന് കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു.
ദേര ലാൻഡ് മാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഇസ്മായിൽ നാലാംവാതുക്കൽ അധ്യക്ഷനായി.
ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡൻ്റ് അബ്ദുല്ല ആറങ്ങാടി ഉദ്‌ഘാടനം ചെയ്തു. ഹൃസ്വ സന്ദർശാനർത്ഥം ദുബൈയിൽ എത്തിയ വനിതാ ലീഗ് ഉദുമ മണ്ഡലം പ്രസിഡൻറ് ആയിഷ സഹദുള്ള, ചെമ്മനാട് പഞ്ചായത്ത് അംഗം അബ്ദുൽ കലാം സഹദുള്ള എന്നിവർക്ക് മണ്ഡലം കമ്മിറ്റി സ്നേഹോപഹാരം നൽകി.
ജില്ലാ ഭാരവാഹികളായ സലാം കന്യപ്പാടി, ഹനീഫ് ടി.ആർ മേൽപറമ്പ്, അഫ്സൽ മെട്ടമ്മൽ, റാഫി പള്ളിപ്പുറം, അബ്ബാസ് കെ.പി കളനാട്, മണ്ഡലം ഭാരവാഹികളായ സി. എ ബഷീർ പള്ളിക്കര, സിദ്ദീഖ് അടൂർ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഖാലിദ് മല്ലം, നിസാർ മാങ്ങാട്, മുനീർ പള്ളിപ്പുറം, വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് റഫീഖ് മാങ്ങാട്, മനാഫ് ഖാൻ, നവാസ് എടനീർ, ബഷീർ പള്ളിപ്പുഴ, ജമാൽ ദേലമ്പാടി, ഫറാസ് സി.എ, ഫഹദ് മൂലയിൽ, ബഷീർ പെരുമ്പള, റിസ്‌വാൻ പൊവ്വൽ, ഖാദർ മുതലപ്പാറ, ഹനീഫ് കെ.വി.ടി, അസ്‌ലം കോട്ടപ്പാറ, ഉബൈദ് അബ്ദുൽറഹമാൻ, ഷാനവാസ് ഷാഫി, ഹസീബ് ഖാൻ, റംഷീദ് തൊട്ടി, ബഷീർ പള്ളിപ്പുഴ, ആഷിക് പള്ളിക്കര, റഷീദ് ബേക്കൽ, മൂസ്സ കുഞ്ഞി, സിദ്ദിഖ് പള്ളങ്കോട്, അഹമ്മദ് റഫീഖ്, ഇബ്രാഹിം, റഫീഖ് വെള്ളിപ്പാടി, ഖാലിദ് കൊറ്റുമ്പ, സി.എ അഷ്‌റഫ് ദേലംപാടി സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ആരിഫ് ചെരുമ്പ സ്വാഗതവും, സീനിയർ വൈസ് പ്രസിഡൻറ് ഹാഷിം മഠത്തിൽ നന്ദിയും പറഞ്ഞു.

